തമിഴ്‌നാട്ടില്‍ പടക്കശാലയില്‍ സ്‌ഫോടനം; ഏഴ് മരണം, കെട്ടിടം പൂര്‍ണ്ണമായും തകര്‍ന്നു

ചെന്നൈ: തമിഴ്‌നാട്ടിലെ കടലൂരിലെ പടക്കശാലയില്‍ വന്‍ സ്‌ഫോടനം. അപകടത്തില്‍ ഏഴ് പേര്‍ മരിച്ചു. നാലു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരിക്കുകയാണ്. മരണസംഖ്യ ഉയര്‍ന്നേയ്ക്കുമെന്നാണ് ലഭിക്കുന്ന വിവരം. പടക്കശാലയിലെ തൊഴിലാളികളാണ് മരിച്ചത്. സ്‌ഫോടനത്തില്‍ കെട്ടിടം പൂര്‍ണ്ണമായി തകര്‍ന്നു.

മൂന്ന് ഫയര്‍എഞ്ചിനുകള്‍ സ്ഥലത്ത് എത്തിയാണ് തീ അണച്ചത്. പരിക്കേറ്റവരെ കടലൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം, അപകടകാരകാരണം വ്യക്തമായിട്ടില്ല. ലൈസന്‍സോട് കൂടി പ്രവര്‍ത്തിക്കുന്ന പടക്കശാലയായിരുന്നുവെന്നും സംഭവത്തെക്കുറിച്ച് പരിശോധിക്കുന്നതായും കടലൂര്‍ ജില്ലാ പോലീസ് മേധാവി പറഞ്ഞു.

Exit mobile version