രാജ്യാന്തര വിമാന സര്‍വീസുകള്‍ സെപ്റ്റംബര്‍ 30 വരെ ഉണ്ടാകില്ല; വിലക്ക് നീട്ടി

ന്യൂഡല്‍ഹി: സെപ്റ്റംബര്‍ 30 വരെ രാജ്യാന്തര വിമാന സര്‍വീസുകള്‍ ഉണ്ടാകില്ല. വിലക്ക് സെപ്റ്റംബര് 30 വരെ നീട്ടി. അതേസമയം കാര്‍ഗോ സേവനത്തിനും തെരഞ്ഞെടുത്ത റൂട്ടുകളിലുളള വിമാന യാത്രയ്ക്കും ഉത്തരവ് ബാധകമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് രാജ്യത്ത് രാജ്യാന്തര വിമാന സര്‍ീസുകള്‍ നിര്‍ത്തിവെച്ചത്. നിലവില്‍ കഴിഞ്ഞ അഞ്ചുമാസമായി രാജ്യാന്തര വിമാന കമ്പനികള്‍ സര്‍വീസ് നടത്തുന്നില്ല. വന്ദേഭാരത് ഉള്‍പ്പെടെ പ്രത്യേക സര്‍വീസുകള്‍ മാത്രമാണ് നടത്തുന്നത്. ചില തെരഞ്ഞെടുത്ത റൂട്ടുകളിലും സര്‍ക്കാര് സര്‍വീസ് അനുവദിച്ചിട്ടുണ്ട്.

അതേസമയം, നിലവില്‍ ആഭ്യന്തര സര്‍വീസുകള്‍ വിമാന കമ്പനികള്‍ നടത്തുന്നുണ്ട്. ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നേരത്തെ കേന്ദ്രസര്‍ക്കാര്‍ നീക്കിയിരുന്നു.

Exit mobile version