ത്രിപുരയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞു; 30 പേര്‍ക്ക് പരിക്ക്

പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അഗര്‍ത്തല: ത്രിപുരയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 30 പേര്‍ക്ക് പരിക്ക്. ത്രിപുരയിലെ ധാലിയില്‍ ഗണ്ടചന്ദ്ര അമര്‍പുര്‍ റോഡില്‍ ചൊവ്വാഴ്ചയാണ് അപകടം നടന്നത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അപകട കാരണം വ്യക്തമല്ല. പോലീസും പ്രദേശവാസികളും ചേര്‍ന്നാണ് മുഴുവന്‍ യാത്രക്കാരെയും രക്ഷപ്പെടുത്തിയത്. പരിക്കേറ്റവരെ ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേവ് സന്ദര്‍ശിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Exit mobile version