തരുണ്‍ ഗൊഗോയിക്ക് കൊവിഡ് സ്ഥിരീകരിച്ചു

ഗുവഹാത്തി: അസം മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ തരുണ്‍ ഗൊഗോയിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഗൊഗോയി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇന്നലെ നടത്തിയ പരിശോധയിലാണ് കൊവിഡ് പോസിറ്റീവ് ആയതായി സ്ഥിരീകരിച്ചത്. താനുമായി കഴിഞ്ഞ ദിവസങ്ങളില്‍ സമ്പര്‍ക്കം നടത്തിയവര്‍ ഉടന്‍ തന്നെ കൊവിഡ് ടെസ്റ്റ് നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 32 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 67151 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 3234475 ആയി ഉയര്‍ന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1059 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 59449 ആയി ഉയര്‍ന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം നിലവില്‍ 707267 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 2467759 പേരാണ് രോഗമുക്തി നേടിയത്.

Exit mobile version