പ്രഭാത സവാരിയിലും വ്യായാമത്തിലും കൂട്ടായി മയില്‍; ഭക്ഷണം കൊടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി, വീഡിയോ

ന്യൂഡല്‍ഹി: ഔദ്യോഗിക വസതിയില്‍ വെച്ച് മയിലിന് ഭക്ഷണം കൊടുക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. അമൂല്യമായ നിമിഷങ്ങള്‍ എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്ത വീഡിയോയ്ക്കൊപ്പം ഒരു ഹിന്ദി കവിതയുടെ വരികളും അദ്ദേഹം പങ്കുവെയ്ക്കുന്നു. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ എന്നിവയിലൂടെ വീഡിയോ പങ്കുവെയ്ക്കുന്നുണ്ട്.

ഈ രീതി പതിവാണെന്നാണ് ലഭിക്കുന്ന വിവരം. വസതിക്ക് സമീപം പക്ഷികള്‍ക്ക് കൂടൊരുക്കാനായി ഗ്രാമപ്രദേശങ്ങളില്‍ കാണുന്നത് പോലെ സ്വാഭാവിക രീതിയിലുള്ള സ്ഥലങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ടെന്നും പറയുന്നു. മയിലിന് ഭക്ഷണം കൊടുക്കുന്നതും അത് പീലികള്‍ വിടര്‍ത്തി ആടുന്നതും ദൃശ്യങ്ങളില്‍ കാണാം. മോഡിയുടെ പ്രഭാതസവാരിയിലും വ്യായാമം ചെയ്യുമ്പോഴും കൂട്ടായി ഈ മയിലും ഉണ്ടെന്നാണ് വിവരം.

Exit mobile version