ഡല്‍ഹിയില്‍ വന്‍നാശം വിതച്ച് മഴ; മതില്‍ ഇടിഞ്ഞു വീണ് കാറുകള്‍ തകര്‍ന്നു, കാറുടമകളുടെ പരാതിയില്‍ കേസ്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വന്‍നാശം വിതച്ച് മഴ കനക്കുകയാണ്. പലയിടത്തും ഇതിനോടകം വെള്ളക്കെട്ട് രൂപപ്പെട്ട് കഴിഞ്ഞു. താഴ്ന്ന പ്രദേശങ്ങളും റോഡുകളുമെല്ലാം വെള്ളത്തിനടിയിലായിരിക്കുകയാണ്. ഇപ്പോള്‍ ഡല്‍ഹിയിലെ സാകേതില്‍ മതില്‍ ഇടിഞ്ഞ് നിരവധി കാറുകള്‍ തകര്‍ന്ന് ഇരിക്കുകയാണ്.

അപകടത്തില്‍ നഷ്ടം സംഭവിച്ച വാഹന ഉടമകളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സാകേത് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. സാകേത് പ്രദേശത്തെ ജെ ബ്ലോക്കിലെ മതിലാണ് കഴിഞ്ഞ ദിവസം ഇടിഞ്ഞുവീണത്.

അപകടത്തില്‍ മതിലിനോട് ചേര്‍ന്ന് പാര്‍ക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങള്‍ക്ക് സാരമായ കേടുപാടുണ്ടായി. ഇതിന്റെ വീഡിയോയും നേരത്തെ പുറത്തുവന്നിരുന്നു. അതേസമയം, ഓഗസ്റ്റ് 23 വരെ ഡല്‍ഹിയില്‍ കനത്ത മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

Exit mobile version