ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴ; രാജ്യ തലസ്ഥാനത്ത് ഇന്നും പെരുമഴ തുടരുമെന്ന് മുന്നറിയിപ്പ്

ന്യൂഡല്‍ഹി: ഡല്‍ഹിയിലും സമീപ പ്രദേശങ്ങളായ ഗാസിയാബാദ്, നോയിഡ എന്നിവിടങ്ങളിലും കനത്ത മഴ. ബുധനാഴ്ച പുലര്‍ച്ചയോടെയാണ് മഴ തുടങ്ങിത്. അതേസമയം, പെട്ടെന്നുണ്ടായ മഴ അന്തരീക്ഷ താപനില കുറയാന്‍ കാരണമാവുകയും ചെയ്തു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നില നിന്ന കൊടുംചൂടില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രദേശവാസികള്‍ക്ക് ഇത് ആശ്വാസം പകര്‍ന്നതായാണ് റിപ്പോര്‍ട്ട്.

അതേസമയം, ഇന്നും രാജ്യ തലസ്ഥാനത്ത് കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഒഡീഷ, ആന്ധ്രാപ്രദേശ്, രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, ബിഹാര്‍, ഹിമാചല്‍ പ്രദേശ്, കര്‍ണാടക, കേരളം എന്നിവിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ അറിയിക്കുന്നു. ഡല്‍ഹിയില്‍ പെയ്ത അപ്രതീക്ഷിത മഴ സോഷ്യല്‍ മീഡിയയിലും തരംഗമായി. നിരവധി പേര്‍ മഴയുടെ വീഡിയോയും ചിത്രങ്ങളും പങ്കുവെയ്ക്കുകയും ചെയ്തു.

Exit mobile version