കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ എയിംസിലേയ്ക്ക് മാറ്റി

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ എയിംസിലേയ്ക്ക് മാറ്റി. തിങ്കളാഴ്ച രാത്രിയോടെയാണ് അമിത് ഷായെ എയിംസില്‍ പ്രവേശിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ അമിത് ഷായ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഇദ്ദേഹത്തിന് രോഗം ഭേദമായിരുന്നു.

ഇതിന് ശേഷമാണ് എയിംസില്‍ പ്രവേശിപ്പിച്ചതെന്നാണ് ലഭിക്കുന്ന വിവരം. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം അദ്ദേഹത്തെ നിരീക്ഷിച്ചുവരികയാണ്. മേദാന്ത ഹോസ്പിറ്റലിലായിരുന്നു ഷായെ കൊവിഡ് ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരുന്നത്. കഴിഞ്ഞ ആഗസ്റ്റ് രണ്ടിനാണ് അമിത് ഷായ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

നിലവില്‍ ഡോക്ടര്‍ രണ്‍ദീപ് ഗുലേറിയയുടെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് അദ്ദേഹം. അദ്ദേഹത്തിന് മൂന്നു, നാല് ദിവസമായി തളര്‍ച്ചയും ശരീര വേദനയും അനുഭവപ്പെട്ടിരുന്നു. ആശുപത്രിയില്‍ കഴിഞ്ഞുകൊണ്ട് അദ്ദേഹം തന്റെ കര്‍ത്തവ്യങ്ങളില്‍ വ്യാപൃതനാണെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ പറയുന്നു.

Exit mobile version