ലഡാക്കില്‍ വീരമൃത്യു വരിച്ച കേണല്‍ സന്തോഷ് ബാബുവിന്റെ ഭാര്യ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചു; നിയമനം ഡെപ്യൂട്ടി കളക്ടറായി

ഹൈദരാബാദ്: ലഡാക്കില്‍ ചൈനീസ് ആക്രമണത്തില്‍ വീരമൃത്യു വരിച്ച കേണല്‍ സന്തോഷ് ബാബുവിന്റെ ഭാര്യ സന്തോഷി സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചു. തെലങ്കാന ആഭ്യന്തരമന്ത്രിയുടെ ഓഫീസിലാണ് സന്തോഷി ജോലി ആരംഭിച്ചത്.

ഡെപ്യൂട്ടി കളക്ടറായാണ് സന്തോഷിയുടെ നിയമനം. സന്തോഷിക്ക് ഡെപ്യൂട്ടി കളക്ടറായി നിയമനം നല്‍കിയതായി തെലങ്കാന സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. സന്തോഷ് ബാബുവിന്റെ വസതിയിലെത്തിയ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ നിയമന ഉത്തരവ് നേരിട്ട് കൈമാറുകയായിരുന്നു.

ഒപ്പം തന്നെ നാല് കോടി രൂപ സന്തോഷിക്കും ഒരു കോടി രൂപ സന്തോഷ് ബാബുവിന്റെ മാതാപിതാക്കള്‍ക്കും മുഖ്യമന്ത്രി ധനസഹായം നല്‍കിയിരുന്നു. ഇതിനെല്ലാം പുറമെ, ഹൈദരാബാദില്‍ 711 ചതുരശ്ര അടി സ്ഥലവും നല്‍കുന്നതായി ചന്ദ്രശേഖര്‍ റാവു അറിയിച്ചിട്ടുണ്ട്.

ബിഹാര്‍ റെജിമെന്റിന്റെ 16-ാമത്തെ ബറ്റാലിയന്‍ കമാന്‍ഡിംഗ് ഓഫീസര്‍ ആയിരുന്ന കേണല്‍ സന്തോഷ് ബാബുവടക്കമുള്ള സൈനികര്‍ ജൂണ്‍ 15 ന് രാത്രി ഗാല്‍വാന്‍ താഴ്വരയില്‍ വച്ച് ചൈനീസ് സൈനികരുമായുണ്ടായ സംഘര്‍ഷത്തിലാണ് വീരമൃത്യു വരിച്ചത്.

Exit mobile version