കര്‍ണാടകയില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസിന് തീപിടിച്ച് കുട്ടികളടക്കം അഞ്ച് പേര്‍ മരിച്ചു

ബംഗളൂരു: കര്‍ണാടകയില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസിന് തീപിടിച്ച് മൂന്ന് കുട്ടികളും അഞ്ച് പേര്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെയാണ് വിജയപുരയില്‍ നിന്ന് ബംഗളൂരുവിലേക്ക് പുറപ്പെട്ട സ്വകാര്യ ബസിന് ചിത്രദുര്‍ഗ ഹൈവേയിലെ കെആര്‍ ഹള്ളിയില്‍ വെച്ച് തീപിടിച്ചത്.

അപകട സമയത്ത് ബസില്‍ 32 യാത്രക്കാരുണ്ടായിരുന്നു. മറ്റ് യാത്രക്കാര്‍ രക്ഷപ്പെട്ടെങ്കിലും തീപിടുത്തത്തില്‍ മൂന്ന് കുട്ടികളും രണ്ട് സ്ത്രീകളും മരിച്ചു. അപകടത്തില്‍ 27 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

എന്‍ജിന്‍ തകരാര്‍ കാരണമാണ് ബസിന് തീപിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. ബസിന് തീപിടിച്ച സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ഹിരിയൂര്‍ പോലീസ് അറിയിച്ചു.

Exit mobile version