ഒരു തോല്‍വി പോലും ഇല്ല, പരീക്ഷ എഴുതിയ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ജയം; എസ്എസ്എല്‍സി പരീക്ഷയില്‍ 100 ശതമാനം വിജയത്തില്‍ തമിഴ്‌നാട്

ചെന്നൈ: തമിഴ്‌നാട് ഗവണ്‍മെന്റ് എക്‌സാമിനേഷന്‍സ് ഡയറക്ടറേറ്റ് എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഒരു വിദ്യാര്‍ത്ഥി പോലും തോല്‍ക്കാതെ പരീക്ഷയെഴുതിയ മുഴുവന്‍ വിദ്യാര്‍ത്ഥികളുമാണ് ജയിച്ചത്. ഇത് സംസ്ഥാനത്തിന് വലിയ നേട്ടം കൂടിയാണ്.

9,39,829 പേരാണ് ഇത്തവണ പരീക്ഷയെഴുതിയത്. ഇതില്‍ 4,71,759 ആണ്‍കുട്ടികളും 4,68,070 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. 95.2 ആയിരുന്നു കഴിഞ്ഞവര്‍ഷത്തെ വിജയശതമാനം. tnresults.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെ ഫലമറിയാവുന്നതാണ്. കാഞ്ചീപുരം ജില്ലയില്‍ നിന്നാണ് ഇത്തവണ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയത്.

മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ 13 വരെ നിശ്ചയിച്ചിരുന്ന പരീക്ഷ പിന്നീട് ജൂണിലേയ്ക്ക് മാറ്റിയിരുന്നു. നേരത്തെ തമിഴ്നാട് 11, 12 ക്ലാസുകാരുടെ ഫലം പ്രസിദ്ധീകരിച്ചിരുന്നു. 92.3 ആയിരുന്നു പ്ലസ്ടു വിജയശതമാനം.

Exit mobile version