സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ ആറ് തൊഴിലാളികള്‍ ശ്വാസം മുട്ടി മരിച്ചു

റാഞ്ചി: സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ ആറ് തൊഴിലാളികള്‍ ശ്വാസം മുട്ടി മരിച്ചു. ജാര്‍ഖണ്ഡിലെ ദേവ്ഘര്‍ ജില്ലയില്‍ ഞായറാഴ്ചയോടെ തൊഴിലാളികള്‍ മരിച്ചത്. ആറ് തൊഴിലാളികളും ശുചീകരണത്തിനായാണ് സെപ്റ്റിക് ടാങ്കിനുള്ളില്‍ ഇറങ്ങിയതെന്ന് പോലീസ് പറഞ്ഞു.

തൊഴിലാളികള്‍ ഒന്നിനുപുറകെ ഒന്നായാണ് അകത്തേയ്ക്ക് ഇറങ്ങിയത്. തുടര്‍ന്ന് എല്ലാവര്‍ക്കും ബോധം നഷ്ടപ്പെടുകയായിരുന്നു. എല്ലാവരെയും ദേവ്ഘര്‍ സര്‍ദാര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും എല്ലാവരും മരണപ്പെടുകയായിരുന്നു.

Exit mobile version