ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ മന്‍പ്രീത് സിങ്ങിനും മൂന്ന് താരങ്ങള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ മന്‍പ്രീത് സിങ്ങിനും മൂന്ന് താരങ്ങള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ബംഗളൂരുവില്‍ ആരംഭിക്കാനിരുന്ന ദേശീയ ക്യാമ്പിനു മുന്നോടിയായി നടത്തിയ പരിശോധനയിലാണ് താരങ്ങള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതെന്നാണ് സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചത്.

ക്യാപ്റ്റന്‍ മന്‍പ്രീത് സിങ്ങിനെ കൂടാതെ ഡിഫന്‍ഡര്‍ സുരേന്ദര്‍ കുമാര്‍, ജസ്‌കരണ്‍ സിങ്, വരുണ്‍ കുമാര്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

അതേസമയം രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സായി ക്യാമ്പസില്‍ ക്വാറന്റൈനില്‍ കഴിയുകയാണെന്നാണ് മന്‍പ്രീത് വ്യക്തമാക്കിയത്. അധികാരികള്‍ ഈ സാഹചര്യം കൈകാര്യം ചെയ്തതില്‍ സന്തുഷ്ടനാണെന്നും ഉടന്‍ തന്നെ സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും താരം കൂട്ടിച്ചേര്‍ത്തു.

Exit mobile version