അര്‍ധരാത്രിയില്‍ ഉരുള്‍പൊട്ടി! രണ്ട് വീടുകള്‍ മണ്ണിനടിയില്‍, നാലു പേരെ കാണാതായി; കര്‍ണാടകത്തില്‍ നാശം വിതച്ച് ദുരിത പെയ്ത്ത്

മടിക്കേരി: കര്‍ണാടകത്തില്‍ വന്‍ നാശം വിതച്ച് മഴ തുടരുകയാണ്. ജില്ലയിലെ കൊടക് ജില്ലയില്‍ കനത്ത മഴയെ തുടര്‍ന്ന് ഉരുള്‍പൊട്ടി. നാല് പേരെ കാണാതായി. അപകടത്തില്‍ രണ്ട് വീടുകള്‍ പൂര്‍ണ്ണമായും മണ്ണിനടിയിലായി. ഇതില്‍ ഒരു വീട്ടില്‍ ഉണ്ടായിരുന്ന നാല് പേരെയാണ് കാണാതായത്.

ബുധനാഴ്ച അര്‍ധരാത്രിയിലാണ്ബ്രഹ്മഗിരി മലനിരകളുടെ ഭാഗമായ തലക്കാവേരിയില്‍ ഉരുള്‍ പൊട്ടലുണ്ടായത്. തലക്കാവേരി ക്ഷേത്രത്തിലെ പൂജാരിമാര്‍ താമസിക്കുന്ന രണ്ട് വീടുകളാണ് ഉരുള്‍പൊട്ടലില്‍ തകര്‍ന്നതെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ദേശീയ ദുരന്തനിവാരണ സേനയുടെ ഒരു സംഘം സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം കൊടക് ജില്ലയിലടക്കം കര്‍ണാടകത്തില്‍ കനത്ത മഴയാണ് ലഭിച്ചത്. കൊടകിനെ കൂടാതെ ഉഡുപ്പി, ദക്ഷിണ കന്നഡ, ഉത്തര കന്നഡ, ചിക്കമംഗളൂര്‍, ശിവമോഗ, ഹാസ്സന്‍ തുടങ്ങിയ ജില്ലകളില്‍ അടുത്ത ദിവസങ്ങളില്‍ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. കനത്ത മഴ തുടരുകയാണ്. അപകടസാധ്യതയുള്ള പ്രദേശങ്ങളില്‍നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നതിന് മുഖ്യമന്ത്രി യദ്യൂരപ്പയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ തീരുമാനിച്ചു.

Exit mobile version