സിപിഎം പോളിറ്റ് ബ്യൂറോ അംഗത്തിന് കൊവിഡ് 19 സ്ഥിരീകരിച്ചു

കൊല്‍ക്കത്ത: സിപിഎം പോളിറ്റ് ബ്യൂറോ അംഗത്തിന് കൊവിഡ് 19 സ്ഥിരീകരിച്ചു. സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവ് മുഹമ്മദ് സലീമിനാണ് രോഗം സ്ഥിരീകരിച്ചത്. പശ്ചിമ ബംഗാളില്‍ നിന്നുള്ള നേതാവാണ് സലീം. പോളിറ്റ് ബ്യൂറോ അംഗമാണ്. കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

ബംഗാളില്‍ നിന്നുള്ള മുന്‍ ലോക്‌സഭാംഗം കൂടിയാണ് അദ്ദേഹം. കൊല്‍ക്കത്ത ഈസ്റ്റേണ്‍ ബൈപ്പാസിലെ സ്വകാര്യ ആശുപത്രിയിലാണ് സലീമിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇദ്ദേഹത്തിന് പനിയും ശ്വാസതടസവും ഉള്ളതായാണ് ലഭിക്കുന്ന വിവരം.

Exit mobile version