കൊവിഡ് 19; തമിഴ്‌നാട്ടിലും കര്‍ണാടകയിലും പുതുതായി രോഗം സ്ഥിരീകരിച്ചത് അയ്യായിരത്തിലേറെ പേര്‍ക്ക്

ചെന്നൈ: തമിഴ്‌നാട്ടിലും കര്‍ണാടകയിലും കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച് വരികയാണ്. ഇരു സംസ്ഥാനങ്ങളിലും കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് അയ്യാരിത്തിലേറെ പേര്‍ക്കാണ്. തമിഴ്‌നാട്ടില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 5879 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 251738 ആയി ഉയര്‍ന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 99 പേരാണ് വൈറസ് ബാധമൂലം തമിഴ്‌നാട്ടില്‍ മരിച്ചത്. ഇതോടെ മരണസംഖ്യ 4034 ആയി ഉയര്‍ന്നു. ഇതുവരെ 190966 പേരാണ് രോഗമുക്തി നേടിയത്.

അതേസമയം കര്‍ണാടകയില്‍ പുതുതായി 5172 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 129287 ആയി ഉയര്‍ന്നു. 98 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 2412 ആയി. നിലവില്‍ 73219 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 53648 പേരാണ് രോഗമുക്തി നേടിയത്.

Exit mobile version