ഈ പപ്പടം കൊവിഡിനെ ചെറുക്കും; പപ്പടത്തിന്റെ സവിശേഷതകളും പറഞ്ഞ് പുതിയ അവകാശവാദവുമായി കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: കൊറോണ വൈറസിനെതിരെ പോരാടാന്‍ ആന്റിബോഡികള്‍ ഉത്പാദിപ്പിക്കുമെന്ന് അവകാശപ്പെട്ടുകൊണ്ട് പപ്പടവുമായി കേന്ദ്ര പാര്‍ലമെന്റി കാര്യമന്ത്രി അര്‍ജുന്‍ മേഘ്വാല. ‘ഭാഭി ജി പപാഡ്’ എന്ന ബ്രാന്‍ഡ് ആരംഭിച്ച് കൊണ്ടാണ് മന്ത്രിയുടെ വിചിത്രവാദം. കൊവിഡ് ലോക്ക് ഡൗണിനെ തുടര്‍ന്ന് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ച ബിജെപി സര്‍ക്കാരിന്റെ ആത്മ നിര്‍ഭര്‍ ഭാരത് പദ്ധതിയുമായി ബന്ധിപ്പിച്ചാണ് പപ്പടത്തിന്റെ നിര്‍മ്മാണം തുടങ്ങിയത്.

‘ഭാഭിജി’ പപ്പടം എന്നാണ് കേന്ദ്രമന്ത്രി വിപണിയിലിറക്കിയ പപ്പടത്തിന് പേര്. കൊവിഡിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന ആന്റിബോഡികള്‍ ഉദ്പാദിപ്പിക്കാന്‍ സാധിക്കുമെന്നും പപ്പടം കഴിക്കുന്നതിലൂടെ കൊവിഡിനെതിരെ പോരാടാന്‍ സഹായിക്കുമെന്ന് പറയുന്ന മന്ത്രിയുടെ വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലും നിറഞ്ഞു കഴിഞ്ഞു.

കൊവിഡ് പ്രതിരോധം സംബന്ധിച്ച് ഒട്ടനവധി വ്യാജ പ്രചരണങ്ങള്‍ വ്യാപകമായി പ്രചരിക്കൊണ്ടിരിക്കുന്ന സമയത്താണ് കേന്ദ്രമന്ത്രിയുടെ ഈ വിചിത്ര വാദവും. രാജസ്ഥാനിലെ ബികാനിര്‍ എന്ന സ്ഥലത്തുനിന്നുള്ള ആളാണ് പപ്പടം നിര്‍മിച്ചത്. മന്ത്രി അര്‍ജുന്‍ രാം മേഘ്‌വാള്‍ ബികാനിര്‍ ലോക്‌സഭ മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ്.

Exit mobile version