ബസ് കാറിലിടിച്ച് ആറു പേര്‍ മരിച്ചു; 18 പേര്‍ക്ക് പരിക്ക്, അപകടം ആഗ്ര-ലഖ്‌നൗ അതിവേഗ പാതയില്‍

ആഗ്ര: ബസ് കാറിലിടിച്ച് ആറു പേര്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ആഗ്ര-ലഖ്‌നൗ അതിവേഗ പാതയിലാണ് അപകടം നടന്നത്. സംഭവത്തില്‍ 18 പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് അപകടം നടന്നത്.

ബിഹാറിലെ ദര്‍ബംഗയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോവുകയായിരുന്ന ബസ് കാറിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ രണ്ട് വാഹനങ്ങളും അതിവേഗ പാതയില്‍ നിന്ന് താഴേക്ക് പതിച്ചു. പോലീസും നാട്ടുകാരും ചേര്‍ന്നാണ് പരുക്കേറ്റവരെ വാഹനങ്ങളില്‍ നിന്ന് പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയത്. മരണ സംഖ്യ ഉയര്‍ന്നേയ്ക്കുമെന്നാണ് ലഭിക്കുന്ന വിവരം.

Exit mobile version