പുരോഹിതരടക്കം 140 പേര്‍ക്ക് കൊവിഡ്; എന്നിട്ടും തിരുപ്പതി ക്ഷേത്രം അടയ്ക്കില്ലെന്ന വാശിയില്‍ അധികൃതര്‍; ആശങ്കയില്‍ പുരോഹിതര്‍

വിജയവാഡ: തിരുപ്പതി ക്ഷേത്രത്തില്‍ കൊവിഡ് വ്യപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിലും ക്ഷേത്രം അടയ്ക്കില്ലെന്ന വാശിയില്‍ തിരുപ്പതി ദേവസ്ഥാനം ബോര്‍ഡ് അധികൃതര്‍. തിരുപ്പതി ക്ഷേത്രത്തിലെ പുരോഹിതര്‍ അടക്കം 140 ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടും ക്ഷേത്രം അടയ്ക്കാന്‍ കഴിയില്ലെന്ന് തിരുപ്പതി ദേവസ്ഥാനം ബോര്‍ഡ് അധികൃതര്‍ അറിയിച്ചു

അതെസമയം ക്ഷേത്രം അടയ്ക്കില്ലെന്ന ബോര്‍ഡ് തീരുമാനത്തില്‍ പുരോഹിതര്‍ ആശങ്ക പ്രകടിപ്പിച്ചു. ദര്‍ശനത്തിനായി ആയിരക്കണക്കിന് ഭക്തര്‍ എത്തുന്ന സാഹചര്യത്തില്‍ ക്ഷേത്ത്രത്തില്‍ ദര്‍ശനം അനുവദിക്കുന്നത് വ്യാപനത്തിന് ഇടയാക്കുമെന്നാണ് പുരോഹിതരുടെ ആശങ്ക. ഭക്തര്‍ കൂട്ടത്തോടെ എത്തുമ്പോള്‍ സാമൂഹിക അകലം അടക്കമുള്ള കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാന്‍ കഴിയില്ലെന്ന ആശങ്കയും പുരോഹിതര്‍ അറിയിച്ചു.

കൊവിഡ് ലോക്ക് ഡൗണിനെ തുടര്‍ന്ന് അടച്ച് ക്ഷേത്രം ജൂണ്‍ പതിനൊന്നിനാണ് വീണ്ടും തുറന്നത്. അതിനിടെ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ കുതിപ്പാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 35,000 ത്തോളം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 10,03,832 ആയി ഉയര്‍ന്നു. ആകെ 25,602 പേരാണ് മരിച്ചത്. നിലവില് 3.42 ലക്ഷം പേര്‍ ചികിത്സയിലുണ്ട്.

Exit mobile version