കോടതികളില്‍ ‘മൈ ലോര്‍ഡ്, ലോര്‍ഡ്ഷിപ്പ്’ വിളികള്‍ വേണ്ട; നിര്‍ദേശവുമായി കൊല്‍ക്കത്ത ഹൈക്കോടതി

കൊല്‍ക്കത്ത: മൈ ലോര്‍ഡ്, ലോര്‍ഡ്ഷിപ്പ് എന്നീ വാക്കുകള്‍ക്ക് എടുത്ത് കളഞ്ഞ് കൊല്‍ക്കത്ത ഹൈക്കോടതി. മൈ ലോര്‍ഡ്, ലോര്‍ഡ്ഷിപ്പ് എന്നീ വാക്കുകള്‍ക്ക് പകരം സര്‍ എന്ന് ഉപയോഗിച്ചാല്‍ മതിയെന്ന് കൊല്‍ക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് അറിയിച്ചു. കൊല്‍ക്കത്ത ഹൈക്കോടതിക്ക് കീഴിലുള്ള കോടതികള്‍ക്കാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശം.

ഹൈക്കോടതി ചീഫ് ജസ്റ്റിസ് ടിബിഎന്‍ രാധാകൃഷ്ണന്റെതാണ് നിര്‍ദ്ദേശം. ഇക്കാര്യം വ്യക്തമാക്കി ഹൈക്കോടതിക്ക് കീഴില്‍ വരുന്ന കോടതികള്‍ക്ക് കത്ത് അയച്ചുവെന്ന് ദി ഇന്ത്യന്‍ എക്‌സപ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കൊല്‍ക്കത്ത ഹൈക്കോടതിക്ക് കീഴില്‍ വരുന്ന ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലും ഈ നിര്‍ദ്ദേശം ബാധകമാണ്.

ബ്രിട്ടീഷ് രാജ് കാലഘട്ടം മുതല്‍ തുടര്‍ന്നുവരുന്ന ഒരു സമ്പ്രദായത്തിനാണ് കൊല്‍ക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് മാറ്റം വരുത്തുന്നതെന്നാണ് വിദഗ്ധര്‍ വിശദമാക്കുന്നത്. ബ്രിട്ടീഷ് രാജ് കാലഘട്ടം കോടതികളില്‍ ഉപയോഗിച്ചിരുന്ന മൈ ലോര്‍ഡ്, ലോര്‍ഡ്ഷിപ്പ് വിളികളള്‍ക്കെതിരെ പലപ്പോഴും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

Exit mobile version