പണം നല്‍കാന്‍ വിസമ്മതിച്ചു, കാമുകിയുടെ മുഖത്തേയ്ക്ക് സാനിറ്റൈസര്‍ ഒഴിച്ച് തീ കൊളുത്തി; കാമുകന്‍ അറസ്റ്റില്‍

ചണ്ഡീഗഢ്: പണം നല്‍കാന്‍ വിസമ്മതിച്ച കാമുകിയുടെ മുഖത്തേയ്ക്ക് സാനിറ്റൈസര്‍ ഒഴിച്ച് തീകൊളുത്തിയ കാമുകന്‍ അറസ്റ്റില്‍. ചണ്ഡീഗഢിലാണ് സംഭവം. ബുറൈല്‍ സ്വദേശിയായ നരേഷ് ആണ് പിടിയിലായത്. പണം നല്‍കാന്‍ വിസമ്മതിച്ചതിനാണ് യുവാവ് കാമുകിയെ തീ കൊളുത്തിയതെന്ന് പോലീസ് പറയുന്നു.

ജൂലായ് ആറാം തീയതി അര്‍ധരാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. 22 വയസ്സുകാരിയായ യുവതിയും നരേഷും ചണ്ഡീഗഢിലെ ഫ്‌ളാറ്റില്‍ ഒരുമിച്ചായിരുന്നു താമസം. സംഭവദിവസം നരേഷ് യുവതിയോട് 2000 രൂപ ആവശ്യപ്പെട്ടു. എന്നാല്‍ പണം നല്‍കാനാവില്ലെന്ന് യുവതി അറിയച്ചതോടെ നരേഷ് യുവതിയുടെ മുഖത്തേക്ക് സാനിറ്റൈസര്‍ ഒഴിച്ചശേഷം തീകൊളുത്തുകയായിരുന്നു.

സാരമായി പൊള്ളലേറ്റ യുവതിയെ അയല്‍ക്കാരാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 20 ശതമാനം പൊള്ളലേറ്റതായി പോലീസ് പറഞ്ഞു. ആശുപത്രി വിട്ടതിന് പിന്നാലെ യുവതി നരേഷിനെതിരെ വിശദമായ പരാതി നല്‍കുകയായിരുന്നു. ഒട്ടേറെതവണ പണം തട്ടിയെടുത്തിട്ടുണ്ടെന്നും പണം ആവശ്യപ്പെട്ട് നിരന്തരം ഉപദ്രവിക്കാറുണ്ടെന്നുമാണ് യുവതി പരാതിയില്‍ പറയുന്നു.

Exit mobile version