ന്യൂഡല്‍ഹി: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് അന്വേഷണസംഘം ക്ലീന്‍ചിറ്റ് നല്‍കിയ നടപടിക്കെതിരെ സാകിയ ജാഫ്രി സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലയില്‍ സാകിയ ജാഫ്രിയുടെ ഭര്‍ത്താവും മുന്‍ എംപിയുമായ എഹ്‌സാന്‍ ജാഫ്രി കൊല്ലപ്പെട്ടിരുന്നു.
എഹ്‌സാന്‍ ജാഫ്രിയടക്കം അന്ന് അറുപ്പത്തിയെട്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഈ കൂട്ടക്കൊലകളുടെ ഗൂഢാലോചനയില്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി പങ്കാളിയായിട്ടുണ്ടെന്ന ആരോപണം സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘം തള്ളിയിരുന്നു. ഈ റിപ്പോര്‍ട്ടിനെതിരെ സാകിയ സമര്‍പ്പിച്ച ഹര്‍ജി വിചാരണ കോടതിയും ഹൈക്കോടതിയും മുമ്പ് തള്ളിയിരുന്നു.
