കൊവിഡ് രോഗികളുടെയും മരണത്തിന്റെയും കണക്കില്‍ ചൈനയെ മറികടന്ന് മുംബൈ നഗരം

മുംബൈ: കൊവിഡ് രോഗികളുടെയും മരണത്തിന്റെയും കണക്കില്‍ ചൈനയെ മറികടന്ന് മുംബൈ നഗരം. വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാനെയും മറികടന്നാണ് മുംബൈ മുന്‍നിരയില്‍ എത്തിയത്. മുംബൈ നഗരത്തില്‍ 85,724 കോവിഡ് കേസുകളും 4,938 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചൈനയില്‍ കൊവിഡ് മരണങ്ങള്‍ 4,634 ആണ്. ആകെ രോഗബാധിതര്‍ 83,566 ഉം ആണ്.

ചൈനയുമായി താരതമ്യം ചെയ്യുമ്പോള്‍ ജൂലൈ ഒന്നിനു ശേഷം ദിവസേന ആയിരത്തില്‍ അധികം കേസുകളാണ് മുംബൈയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചൈനയില്‍ ദിവസേന പത്തില്‍ താഴെ കേസുകള്‍ മാത്രമാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ ചേരിപ്രദേശമായ ധാരാവിയില്‍ മാത്രം ഇതില്‍ അധികം കേസുകള്‍ പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ കണക്കുകള്‍ പ്രകാരം നഗരത്തിലെ രോഗമുക്തി നിരക്ക് 67 ശതമാനമാണ്. പുതിയതായി രോഗം സ്ഥിരീകരിക്കുന്ന നിരക്ക് നഗരത്തില്‍ 1.60 ശതമാനവുമാണ്.

Exit mobile version