കൊവിഡ് വ്യാപനം രൂക്ഷം; ആറു നഗരങ്ങളില്‍നിന്നുള്ള വിമാനങ്ങള്‍ക്ക് കൊല്‍ക്കത്തയില്‍ വിലക്ക്, തീരുമാനം സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ച്

കൊല്‍ക്കത്ത: ആറ് നഗരങ്ങളില്‍ നിന്നുള്ള ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് കൊല്‍ക്കത്തയില്‍ വിലക്കേര്‍പ്പെടുത്തി. രാജ്യത്ത് കൊവിഡ് 19 വ്യാപനം രൂക്ഷമാകുന്നതിന്റെ അടിസ്ഥാനത്തിലാണ തീരുമാനം. ഡല്‍ഹി, മുംബൈ, പുണെ, നാഗ്പുര്‍, ചെന്നൈ, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ നിന്നുളള വിമാനസര്‍വീസകള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ജൂലായ് ആറുമുതല്‍ 19 വരെയാണ് നിരോധനം. പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് തീരുമാനം കൈക്കൊണ്ടിരിക്കുന്നതെന്ന് കൊല്‍ക്കത്ത എയര്‍പോര്‍ട്ട് ഡയറക്ടര്‍ അറിയിച്ചു.

Exit mobile version