കൊവിഡ് ബാധിച്ച് ചെങ്ങന്നൂര്‍ സ്വദേശി ഡല്‍ഹിയില്‍ മരിച്ചു

ന്യൂഡല്‍ഹി: കൊവിഡ് ബാധിച്ച് ചെങ്ങന്നൂര്‍ സ്വദേശി ഡല്‍ഹിയില്‍ മരിച്ചു. ഡല്‍ഹിയിലെ രമേഷ് നഗറില്‍ താമസിക്കുന്ന ചെങ്ങന്നൂര്‍ ആല സ്വദേശിയായ ഷാജി ജോണ്‍ ആണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഡല്‍ഹി എല്‍എന്‍ജെപി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ജോണ്‍ മരണത്തിന് കീഴടങ്ങിയത്.

24 ദിവസം ചികിത്സയിലായിരുന്ന ഷാജി രോഗം മാറിയെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതോടെ തിരികെ വീട്ടില്‍ എത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം വൃക്ക രോഗത്തിന്റെ പരിശോധനയ്ക്ക് എത്തിയ ഷാജിക്ക് വീണ്ടും കൊവിഡ് പരിശോധന നടത്തിയപ്പോള്‍ പോസറ്റീവ് ആവുകയായിരുന്നു.

ഇതോടെ വീണ്ടും എല്‍എന്‍ജെപി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചയോടെയാണ് മരിച്ചത്. ഡല്‍ഹിയില്‍ മരിക്കുന്ന പതിമൂന്നാമത്തെ മലയാളി കൂടിയാണ് ഷാജി.

Exit mobile version