രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് നീട്ടി; ജൂലൈ 15 വരെ അന്താരാഷ്ട്ര വിമാന സര്‍വീസ് ഉണ്ടാകില്ല

ന്യൂഡല്‍ഹി: രാജ്യാന്തര വിമാന സര്‍വീസുകള്‍ ജൂലൈ 15 വരെ പുനരാരംഭിക്കില്ല. രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുള്ള നിരോധനം ജൂലൈ 15 വരെ കേന്ദ്രം നീട്ടി. ജൂണ്‍ 30 വരെ പ്രഖ്യാപിച്ചിരുന്ന നിരോധനമാണ് നീട്ടിയത്. വ്യോമയാന നിരീക്ഷണ സമിതിയായ ഡിജിസിഎയാണ് ഇക്കാര്യം അറിയിച്ചത്.

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നടപടി. അടുത്ത മാസം പകുതിവരെ ഇന്ത്യയിലേക്കും പുറത്തേക്കും കൊമേഴ്‌സ്യല്‍ വിമാന സര്‍വീസുകള്‍ ഉണ്ടാകില്ലെന്ന് ഇതോടെ ഉറപ്പായി. അതെസമയം അന്താരാഷ്ട്ര കാര്‍ഗോ സര്‍വീസുകള്‍ക്കും പ്രവാസികളെ കൊണ്ടുവരാനുള്ള പ്രത്യേക സര്‍വീസുകളും തുടരുമെന്നും വ്യോമയാന മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ചില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തിവച്ചത്. അന്നു നിര്‍ത്തിവച്ച ആഭ്യന്തര വിമാന സര്‍വീസുകള്‍ കഴിഞ്ഞ മാസം പുനരാരംഭിച്ചിരുന്നു.

Exit mobile version