ബിഹാറില്‍ മഴയും ഇടിമിന്നലും തുടരുന്നു; പൊലിഞ്ഞത് 83 ജീവനുകള്‍, ഗോപാല്‍ഗഞ്ച് ജില്ലയില്‍ മാത്രം 13 മരണം, അനുശോചനം അറിയിച്ച് മോഡി

പട്‌ന: ബിഹാറില്‍ കഴിഞ്ഞ 24 മണിക്കൂറായി തുടരുന്ന സാഹചര്യത്തില്‍ ബിഹാറിലെ സ്ഥിതി ഗുരുതരമാകുന്നു. 24 മണിക്കൂറിനിടെ 84 പേരാണ് മരണപ്പെട്ടത്. ഗോപാല്‍ഗഞ്ച് ജില്ലയില്‍ മാത്രം 13 പേര്‍ മരിച്ചു. ഭംഗ, സിവാന്‍, മധുബനി, വെസ്റ്റ് ചന്പാരന്‍ ജില്ലകളിലാണ് കൂടുതല്‍ നാശനഷ്ടമുണ്ടായത്. ദര്‍ഭംഗ, സിവാന്‍, മധുബനി എന്നിവിടങ്ങളിലാണ് കൂടുതല്‍ മരണം സംഭവിച്ചിരിക്കുന്നത്.

സംസ്ഥാന ദുരന്ത നിവാരണ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. ബ്രഹ്മപുത്ര നദി കരകവിഞ്ഞതിനെ തുടര്‍ന്ന് വെള്ളപ്പൊക്കമുണ്ടായി. ഇതേതുടര്‍ന്ന് 14 പേരാണ് മരണപ്പെട്ടത്. അഞ്ച് ജില്ലകളിലായി 38000 പേരെ മാറ്റിപ്പാര്‍പ്പിച്ചു. മേഘാലയ, അരുണാചല്‍ പ്രദേശ്, സിക്കിം എന്നിവിടങ്ങളില്‍ ഇപ്പോഴും കനത്ത മഴ തുടരുകയാണ്. ഇവിടങ്ങളില്‍ അടുത്ത മൂന്ന് ദിവസവും മഴ കനയ്ക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുകയും ചെയ്തു.

അതേസമയം, ബിഹാറിലെ സ്ഥിതിഗതികള്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വിലയിരുത്തി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ബിഹാര്‍ സര്‍ക്കാര്‍ നാല് ലക്ഷം രൂപ സഹായധനം പ്രഖ്യാപിക്കുകയും ചെയ്തു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി അനുശോചനം രേഖപ്പെടുത്തി.

Exit mobile version