കൊവിഡ് 19; ഡല്‍ഹിയില്‍ വൈറസ് വ്യാപനം രൂക്ഷമാവുന്നു, കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 3788 പേര്‍ക്ക്, മരണസംഖ്യ 2365 ആയി

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ വൈറസ് വ്യാപനം രൂക്ഷമാവുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 3788 പേര്‍ക്കാണ്. ഇതോടെ ഡല്‍ഹിയില്‍ വൈറസ് ബാധിതരുടെ എണ്ണം 70000 കവിഞ്ഞു. ഇതുവരെ 70390 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

വൈറസ് ബാധമൂലം ഡല്‍ഹിയില്‍ ഇതുവരെ 2365 പേരാണ് മരിച്ചത്. അതേസമയം നാളെ മുതല്‍ രോഗവ്യാപനതോത് കണ്ടെത്താന്‍ സെറോളജിക്കല്‍ സര്‍വേ തുടങ്ങമെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. ജൂലൈ ആറിന് സര്‍വേ പൂര്‍ത്തിയാക്കും. ഇരുപതിനായിരം സാമ്പിളുകള്‍ ശേഖരിക്കാനാണ് തീരുമാനം.

അതേസമയം രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 3890 പേര്‍ക്ക്. ഇതോടെ സംസ്ഥാനത്തെ വൈറസ് ബാധിതരുടെ എണ്ണം 142900 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ് ബാധമൂലം 208 പേരാണ് ണരിച്ചത്. ഇതോടെ മരണസംഖ്യ 6739 ആയി ഉയര്‍ന്നു.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള മുംബൈയില്‍ കഴിഞ്ഞ ദിവസം 1144 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 69625 ആയി ഉയര്‍ന്നു. 38 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 3962 ആയി ഉയര്‍ന്നു.

Exit mobile version