ശ്വാസതടസം; ബോളിവുഡ് നൃത്തസംവിധായിക സരോജ് ഖാന്‍ ആശുപത്രിയില്‍

മുംബൈ: ശ്വാസതടസത്തെ തുടര്‍ന്ന് ബോളിവുഡ് നൃത്തസംവിധായിക സരോജ് ഖാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈ ഗുരു നാനാക് ആശുപത്രിയില്‍ ശനിയാഴ്ച്ചയാണ് സരോജ് ഖാനെ പ്രവേശിപ്പിച്ചത്. കൊവിഡ് ഭീതി നിലനില്‍ക്കെ സരോജ് ഖാനെ കൊവിഡ് പരിശോധനയ്ക്കും വിധേയമാക്കുകയും ചെയ്തു.

എന്നാല്‍, പരിശോധനാ ഫലം നെഗറ്റീവാണെന്നും ഇവര്‍ക്ക് സാധാരണ ശ്വാസതടസമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. മൂന്നു തവണ ദേശീയ പുരസ്‌കാരം നേടിയ നൃത്തസംവിധായികയാണ് സരോജ് ഖാന്‍. ദേവ്ദാസ്, ശൃംഗാരം, ജബ് വി മെറ്റ് എന്നീ ചിത്രങ്ങളുടെ നൃത്തസംവിധാനത്തിനായിരുന്നു സരോജ് ഖാന് പുരസ്‌കാരം ലഭ്യമായത്.

Exit mobile version