ഓഫീസിലെ സ്ഥിരം സന്ദര്‍ശകനായ പാര്‍ട്ടി പ്രവര്‍ത്തകന് കൊവിഡ് സ്ഥിരീകരിച്ചു; മുംബൈയില്‍ ശിവസേനാ ഭവന്‍ അടച്ചു

മുംബൈ: ഓഫീസിലെ സ്ഥിരം സന്ദര്‍ശകനായ പാര്‍ട്ടി പ്രവര്‍ത്തകന് കൊവിഡ് സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ മുംബൈയിലെ ദാദറിലെ ശിവസേനാ ഭവന്‍ അടച്ചു. സ്ഥാപകദിനം ആഘോഷിക്കാന്‍ ഉദ്ദവ് താക്കറെയും ആദിത്യ താക്കറെയും ഉള്‍പ്പടെയുള്ളവര്‍ കഴിഞ്ഞ വെള്ളിയാഴ്ച ഈ ഓഫീസിലെത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് പാര്‍ട്ടി പ്രവര്‍ത്തകന് രോഗം സ്ഥിരീകരിച്ചത്. കെട്ടിടം അണുവിമുക്തമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും ഈ മാസം അവസാനം വരെ ശിവസേനാ ഭവന്‍ അടച്ചിടുമെന്നും പാര്‍ട്ടി മുതിര്‍ന്ന നേതാക്കള്‍ അറിയിച്ചു.

മഹാരാഷ്ട്രയില്‍ കൊവിഡ് രോഗം നിയന്ത്രണവിധേയമാക്കാന്‍ ഇതുവരേയും സാധിച്ചിട്ടില്ല. മഹാരാഷ്ട്രയ്‌ക്കൊപ്പം ഡല്‍ഹി, തമിഴ്‌നാട് സംസ്ഥാനങ്ങളിലും രോഗവ്യാപനം കൂടുകയാണ്.

Exit mobile version