മലയാളി ആരോഗ്യപ്രവര്‍ത്തക ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് മരിച്ചു

ന്യൂഡല്‍ഹി: മലയാളി ആരോഗ്യപ്രവര്‍ത്തക ഡല്‍ഹി കൊവിഡ് ബാധിച്ച് മരിച്ചു. ഡല്‍ഹി റോക്ക്‌ലാന്റ് ആശുപത്രി ജീവനക്കാരിയായ റേച്ചല്‍ ജോസഫാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. 46 വയസായിരുന്നു. തിരുവല്ല ഓതറ സ്വദേശിയാണ്.

റോക്ക്ലാന്റ് ആശുപത്രിയില്‍ ബ്ലഡ് ബാങ്ക് വിഭാഗത്തില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുകയായിരുന്നു. ഭര്‍ത്താവിനും മകനുമൊപ്പം ഡല്‍ഹിയിലെ തുഗ്ലക്കാബാദിലായിരുന്നു താമസം. ഇന്നലെയാണ് ഇവര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ മരണപ്പെടുകയായിരുന്നു.

Exit mobile version