രാജ്യത്ത് 29 ജവാന്മാര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു; ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത് 620 ജവാന്മാര്‍ക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് 29 ജവാന്മാര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. സിആര്‍പിഎഫ് ആണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ കൊവിഡ് സ്ഥിരീകരിച്ച സിആര്‍പിഎഫ് ജവാന്മാരുടെ എണ്ണം 620 ആയി ഉയരുകയും ചെയ്തു. നിലവില്‍ 189 പേരാണ് ചികിത്സയിലുള്ളത്.

427 ജവാന്മാര്‍ക്ക് രോഗം ഭേദമായി. നാല് സിആര്‍പിഎഫ് ജവാന്മാര്‍ ഇത് വരെ കൊവിഡ് ബാധിച്ചു മരിച്ചതായും അധികൃതര്‍ അറിയിച്ചു. ലോക്ഡൗണ്‍ ഇളവുകള്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ കുതിപ്പാണ് ഉണ്ടാകുന്നത്.

24 മണിക്കൂറിനിടെ 11502 പേര്‍ക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,32,424 ലേക്ക് ഉയര്‍ന്നു. ആകെ മരണം 9520 ആയി.

Exit mobile version