പെട്രോള്‍, ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധനവ്; ഏഴ് ദിവസംകൊണ്ട് പെട്രോളിന് കൂടിയത് 3.91 രൂപ

fuel | big news live

ന്യൂഡല്‍ഹി: രാജ്യത്ത് തുടര്‍ച്ചയായി പെട്രോള്‍, ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തി. പെട്രോളിന് 59 പൈസയും ഡീസലിന് 55 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ ഏഴ് ദിവസംകൊണ്ട് പെട്രോളിന് കൂടിയത് 3.91 രൂപയാണ്.

ഡീസലിന് 3.81 രൂപയുമാണ് ഏഴുദിവസംകൊണ്ടു വര്‍ധിച്ചത്. ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 75.16 രൂപയും ഡീസലിന് 73.39 രൂപയുമാണ്.

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ വെബ്സൈറ്റ് പ്രകാരം മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 82 രൂപകടന്നിരിക്കുകയാണ്. 82 ദിവസത്തെ ഇടവേളയ്ക്കുശേഷം കഴിഞ്ഞ ഞായറാഴ്ചയാണ് വിലകൂട്ടാന്‍ തുടങ്ങിയത്.

Exit mobile version