മുളങ്കാട്ടില്‍ തൂക്കിയിട്ട ടിവിയില്‍ അമിത് ഷായുടെ പ്രസംഗം കണ്ട് ഗ്രാമവാസികള്‍; വൈറലായി ചിത്രം, വിമര്‍ശനവുമായി പ്രതിപക്ഷം

ബംഗാള്‍’ മുളങ്കാട്ടിനിടയില്‍ തൂക്കിയിട്ടിരിക്കുന്ന ടിവി സ്‌ക്രീനിന് മുന്‍പില്‍ ഇരുന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസംഗം നിരനിരയായി ഇരിക്കുന്ന ഗ്രാമവാസികളുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. വെസ്റ്റ് ബംഗാളിലാണ് സംഭവം. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന വിര്‍ച്വല്‍ റാലിയുടെ ഭാഗമായാണ് മന്ത്രിയുടെ പ്രസംഗം.

ഇതിനായി 70,000 ഫ്‌ലാറ്റ് ടിവി സ്‌ക്രീനുകളും 15,000 വലിയ എല്‍ഇഡി സ്‌ക്രീനുകളുമാണ് സംസ്ഥാനത്ത് ഉടനീളം വിതരണം ചെയ്തതെന്ന് ബിജെപി അവകാശപ്പെടുന്നുണ്ട്. ഗ്രാമവാസികള്‍ ടിവി കാണുന്ന ചിത്രം പാര്‍ട്ടി വക്താക്കള്‍ തന്നെയാണ് പുറത്തു വിട്ടത്. സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി പ്രതിപക്ഷവും രംഗത്തെത്തി.

കൊവിഡ് പ്രതിരോധത്തിനായി ദരിദ്രര്‍ക്ക് 7,500 രൂപ നല്‍കാന്‍ തയ്യാറാകാത്ത സര്‍ക്കാരാണ് തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഇത്രയധികം തുക ചിലവഴിക്കുന്നതെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. വെന്റിലേറ്ററുകള്‍ക്ക് പകരം എല്‍ഇഡി സ്‌ക്രീനുകള്‍. രാജ്യത്തിന് ശരിയായ മാറ്റമുണ്ടെന്നാണ് ആംആദ്മി വക്താവിന്റെ പ്രതികരിക്കുന്നത്. സംഭവത്തില്‍ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.

Exit mobile version