മധ്യപ്രദേശില്‍ ഈ സ്ഥലങ്ങളില്‍ അരമിനിറ്റ് മാസ്‌ക് മാറ്റണം; കാരണം ഇത്

മധ്യപ്രദേശ്: മധ്യപ്രദേശില്‍ ബാങ്കുകളിലും ജ്വല്ലറികളിലും എത്തുന്നവര്‍ 30 സെക്കന്‍ഡ് സമയത്തേക്ക് മാസക് മുഖത്തു നിന്നും മാറ്റണമെന്ന നിയമവുമായി മധ്യപ്രദേശ് പോലീസ്. ബാങ്കുകളിലും ജ്വല്ലറികളിലും എത്തുന്നവരെ തിരിച്ചറിയാനാണ് പുതിയ നിയമം മധ്യപ്രദേശ് പോലീസ് പുറത്തിറക്കിയിരിക്കുന്നത്.

ജ്വല്ലറിയിലും ബാങ്കിലും മാസ്‌ക് ധരിച്ചെത്തുന്നവര്‍ കുറ്റകൃത്യം ചെയ്താല്‍ അവരെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാകുമെന്നതിനാലാണ് ഈ നടപടി. ഇവിടെ എത്തുന്നവരുടെ മുഖം സിസിടിവിയില്‍ വ്യക്തമായി പതിയുവാനാണ് മുഖത്തു നിന്നും മാസ്‌ക് മാറ്റണമെന്ന് പോലീസ് നിര്‍ദേശിച്ചിരിക്കുന്നത്.

അതേസമയം പൊതുസ്ഥലങ്ങളില്‍ മാസ്‌ക് കര്‍ശനമായി ധരിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശമുണ്ട്. മധ്യപ്രദേശില്‍ നിലവില്‍ 10,000ത്തിന് അടുത്ത് കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 400 പേര്‍ കൊവിഡ് ബാധിച്ചു മരിക്കുകയും ചെയ്തിട്ടുണ്ട്.

Exit mobile version