സ്വന്തമായി ട്രൈപ്പോടില്ല, ഡ്രസ് ഹാങ്ങര്‍ മൊബൈല്‍ സ്റ്റാന്റാക്കി ഈ അധ്യാപിക; കുട്ടികളുടെ ഭാവിക്കായി ഏത് അടവും പയറ്റാന്‍ തയ്യാറായി നില്‍ക്കുന്ന മൗമിതയ്ക്ക് നിറകൈയ്യടി

പൂനെ: സ്വന്തമായി ട്രൈപ്പോടില്ലാത്തതിന്റെ അടിസ്ഥാനത്തില്‍ ഡ്രസ് ഹാങ്ങര്‍ മൊബൈല്‍ സ്റ്റാന്റാക്കിയിരിക്കുകയാണ് മൗമിത എന്ന അധ്യാപിക. പൂനെയില്‍ നിന്നുള്ള കെമിസ്ട്രി അധ്യാപികയായ മൗമിതയാണ് പുതുവഴി കണ്ടെത്തിയത്. സംഭവം ഇതിനോടകം വൈറലായി കഴിഞ്ഞു.

ഒരു ബോര്‍ഡില്‍ പാഠങ്ങള്‍ എഴുതി വിശദീകരിക്കുകയാണ് മൗമിത. ഇത് ഷൂട്ട് ചെയ്യാന്‍ ഒരു മൊബൈല്‍ ഡ്രസ് ഹാങ്ങറില്‍ തൂക്കിയിടുകയായിരുന്നു. ഡിഐവൈഐഡിയയാണ് ഫോണിനെ ഉറപ്പിക്കാനായി ഉപയോഗിച്ചിരിക്കുന്നത്. ഫോണിനെ ഒരു ക്ലോത്ത് ഹാങ്ങറില്‍ ചരടുകെട്ടി തൂക്കിയ ശേഷം ഇത് അനങ്ങാതെ നില്‍ക്കാന്‍ ഒരു പ്ലാസ്റ്റിക്ക് കസേരയില്‍ കെട്ടി ഉറപ്പിച്ച നിര്‍ത്തിയിരിക്കുകയായിരുന്നു.

ബോര്‍ഡ് കാണുന്ന വിധത്തില്‍ കൃത്യമായാണ് ഇത് വച്ചിരിക്കുന്നത്. ‘എനിക്ക് ട്രൈപ്പോഡ് ഉണ്ടായിരുന്നില്ല. അതുകൊണ്ട് ഞാന്‍ ഒരു ഇന്ത്യന്‍ സ്റ്റൈല്‍ സൂത്രം പരീക്ഷിച്ചതാണ്, ക്ലാസുകള്‍ എടുക്കാന്‍ വേറെ വഴിയുണ്ടായിരുന്നില്ല,’ മൗമിത തന്റെ ലിങ്കഡ്ഇന്‍ അക്കൗണ്ടില്‍ കുറിച്ചു.

Exit mobile version