വീണ്ടും വര്‍ധനവ്; പെട്രോളിനും ഡീസലിനും 60 പൈസവീതം കൂട്ടി, വില നിലവാരം ഇങ്ങനെ

ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും പെട്രോള്‍ ഡീസല്‍ വിലയില്‍ വര്‍ധനവ്. 60 പൈസവീതമാണ് എണ്ണക്കമ്പനികള്‍ കൂട്ടിയത്. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ഡൗണ്‍ കാലയളവില്‍ നിര്‍ത്തിവെച്ച പ്രതിദിനവിലനിലവാരം നിശ്ചയിക്കല്‍ നടപടി എണ്ണക്കമ്പനികള്‍ പുനരാരംഭിച്ചതിനെ തുടര്‍ന്നാണ് വര്‍ധനവും വരുത്തിയിരിക്കുന്നത്.

പുതുക്കിയ വില നിലവാരം ഇങ്ങനെ;

ന്യൂഡല്‍ഹി: പെട്രോള്‍: 71.86 രൂപ, ഡീസല്‍: 69.99 രൂപ
മുംബൈ: പെട്രോള്‍: 78.91, ഡീസല്‍: 68.79
ചെന്നൈ: പെട്രോള്‍ : 76.07, ഡീസല്‍ : 68.74
ബംഗളൂരു: പെട്രോള്‍: 74.18, ഡീസല്‍: 66.54 രൂപ

Exit mobile version