ഡല്‍ഹിയിലെ ആശുപത്രികളില്‍ കൊവിഡ് ചികിത്സ ഡല്‍ഹിക്കാര്‍ക്ക് മാത്രമാക്കണം; ശുപാര്‍ശയുമായി സര്‍ക്കാര്‍ നിയോഗിച്ച സമിതി, തിരക്ക് കൂടുമെന്ന് വിശദീകരണം

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ആശുപത്രികളില്‍ കൊവിഡ് ചികിത്സ ഡല്‍ഹിക്കാര്‍ക്ക് മാത്രം നല്‍കണമെന്ന് ശുപാര്‍ശ. ഡല്‍ഹി സര്‍ക്കാര്‍ നിയോഗിച്ച സമിതിയാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് കൂടി ചികിത്സ നല്‍കിയാല്‍ ഡല്‍ഹിയെ ആശുപത്രികളില്‍ തിരക്ക് കൂടുമെന്നാണ് സമിതിയുടെ വിലയിരുത്തല്‍.

രാജ്യ തലസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം 25,000 കടന്നതോടെ ആശുപത്രികളിലെ കിടത്തി ചികിത്സയും പ്രതിസന്ധിയിലായി. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ നിയോഗിച്ച അഞ്ചംഗ ഡോക്ടര്‍മാരുടടെ സമിതി ഇത്തരമൊരു ശുപാര്‍ശ നല്‍കിയിരിക്കുന്നത്.

ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഡല്‍ഹിയില്‍ കിടത്തി ചികിത്സ നല്‍കിയാല്‍ ആശുപത്രികള്‍ നിറയുന്ന സാഹചര്യമുണ്ടാകും. ഇങ്ങനെ വന്നാല്‍ ഡല്‍ഹിക്കാര്‍ക്ക് പോലും ചികിത്സ നല്‍കാന്‍ സാധിക്കാതെ പോകുമെന്നാണ് സമിതി പറയുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം ആണ് ഇനി നിര്‍ണ്ണായകമാകുന്നത്.

Exit mobile version