കൊവിഡിന് മുമ്പില്‍ അടിപതറി രാജ്യം; ഒറ്റ ദിവസം രോഗം സ്ഥിരീകരിച്ചത് 9851 പേര്‍ക്ക്, വൈറസ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷം കവിഞ്ഞു, 24 മണിക്കൂറിനിടെ മരിച്ചത് 273 പേര്‍

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിച്ചുക്കൊണ്ടിരിക്കുകയാണ്. ഒറ്റ ദിവസം രോഗം സ്ഥിരീകരിച്ചത് 9851 പേര്‍ക്കാണ്. ഒരു ദിവസത്തിനിടെ രാജ്യത്തുണ്ടാകുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം രണ്ടുലക്ഷം കവിഞ്ഞു. ഇതുവരെ 2,26,770 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 273 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 6348 ആയി ഉയര്‍ന്നു. നിലവില്‍ 1,10,960 പേരാണ് ചികിത്സയിലുള്ളത്. 1,09,462 പേര്‍ രോഗമുക്തി നേടി.

അതേസമയം രാജ്യത്ത് ഏറ്റവു കൂടുതല്‍ വൈറസ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 77793 ആയി ഉയര്‍ന്നു. 2710 പേരാണ് ഇവിടെ മരിച്ചത്.

Exit mobile version