രാമക്ഷേത്ര നിര്‍മ്മാണത്തിന് കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണം; ഡല്‍ഹിയില്‍ ആര്‍എസ്എസ്സിന്റെ ‘സങ്കല്‍പ’ രഥയാത്ര

ഡല്‍ഹിയിലെ ഝണ്ഡേവാലയില്‍ നിന്നാണ് രാമക്ഷേത്രത്തിനായി ആര്‍എസ്എസിന്റെ സങ്കല്പ രഥയാത്ര തുടങ്ങിയത്

ന്യൂഡല്‍ഹി: രാമക്ഷേത്ര നിര്‍മ്മാണത്തിനായി കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ആര്‍എസ്എസിന്റെ സങ്കല്പ രഥയാത്ര തുടങ്ങി. ഡിസംബര്‍ 9ന് ഡല്‍ഹിയില്‍ 5 ലക്ഷം പേരെ പങ്കെടുപ്പിച്ചുള്ള റാലിയും ആര്‍എസ്എസ് നടത്തും.

ഡല്‍ഹിയിലെ ഝണ്ഡേവാലയില്‍ നിന്നാണ് രാമക്ഷേത്രത്തിനായി ആര്‍എസ്എസിന്റെ സങ്കല്പ രഥയാത്ര തുടങ്ങിയത്. പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന രഥയാത്ര ഡല്‍ഹിയിലൂടെ മാത്രമായിരിക്കും സഞ്ചരിക്കുക. രാമക്ഷേത്ര നിര്‍മ്മാണത്തിനായി സുപ്രീംകോടതി തീരുമാനത്തിന് കാത്തുനില്‍ക്കാതെ ഓര്‍ഡിനന്‍സ് ഇറക്കണമെന്നാണ് ആര്‍എസ്എസ്സ്
ആവശ്യപ്പെടുന്നത്.

ഡല്‍ഹിയിലെ രാംലീലാ മൈതാനിയില്‍ ഡിസംബര്‍ 9ന് നടക്കുന്ന അഞ്ചുലക്ഷം പേരുടെ റാലിയില്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് പങ്കെടുക്കും. ബാബറി മസ്ജിദ് തകര്‍ത്തതിന്റെ ഇരുപത്തിയാറാം വാര്‍ഷികത്തിലാണ് രഥയാത്ര തുടങ്ങിയിരിക്കുന്നത്.

Exit mobile version