കുതിച്ചുയര്‍ന്ന് കൊവിഡ് രോഗികളുടെ എണ്ണം; ഡല്‍ഹി അതിര്‍ത്തികള്‍ ഒരാഴ്ചത്തേയ്ക്ക് അടച്ചു, കൂടുതല്‍ ഇളവുകളും പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നതിനിടെ ഡല്‍ഹി അതിര്‍ത്തികള്‍ ഒരാഴ്ചത്തേയ്ക്ക് അടച്ചു. അവശ്യ സര്‍വ്വീസുകള്‍ മാത്രം അനുവദിക്കുമെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. അതിര്‍ത്തി അടച്ചിട്ടില്ലെങ്കില്‍ ഡല്‍ഹി ആശുപത്രികള്‍ നിറയുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ കൂട്ടിച്ചേര്‍ത്തു. ജനങ്ങളുടെ അഭിപ്രായം തേടിയശേഷമാവും അതിര്‍ത്തികള്‍ തുറക്കുകയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

അതിനിടെ കൂടുതല്‍ ലോക്ക് ഡൗണ്‍ ഇളവുകളും കെജരിവാള്‍ പ്രഖ്യാപിച്ചു. ഡല്‍ഹിയില്‍ വ്യവസായ ശാലകളും മാര്‍ക്കറ്റുകളും തുറക്കും. ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാനും അനുമതി നല്‍കിയതായി അധികൃതര്‍ അറിയിച്ചു. ഇളവുകള്‍ക്ക് പിന്നാലെ ഡല്‍ഹിയില്‍ കൊവിഡ് രോഗികളുടെ എണ്ണം ഇരുപതിനായിരത്തിലേക്ക് എത്തി നില്‍ക്കുകയാണ്.

വരാന്‍ പോകുന്ന ആറ് ആഴ്ച്ചകള്‍ ഡല്‍ഹിയെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമാണെന്ന് ആരോഗ്യവിഗദ്ധര്‍ മുന്നറിയിപ്പ് നല്‍കി. സാമൂഹിക അകലം പാലിച്ച് കടകളും വ്യാപാര സ്ഥാപനങ്ങളും പ്രവര്‍ത്തിക്കണമെന്നാണ് ചട്ടമെങ്കിലും നിയന്ത്രിതമായി പൊതുഗതാഗതവും തുറന്നുതോടെ നിരത്തുകളും സജീവമാണ്.

Exit mobile version