കേന്ദ്രമന്ത്രിസഭയില്‍ അഴിച്ചുപണിക്ക് സാധ്യത; നിര്‍മ്മല സീതാരാമന് പകരം ധനമന്ത്രിയായി കാമത്ത്…? ജോതിരാദ്യത്യ സിന്ധ്യയ്ക്കും ഇടമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: കൊവിഡ് വൈറസ് വ്യാപനവും തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണിന്റെയും അടിസ്ഥാനത്തില്‍ സാമ്പത്തിക നയങ്ങളില്‍ വന്‍ പരിഷ്‌കാരങ്ങള്‍ വേണ്ടി വരുന്ന സാഹചര്യം കണക്കിലെടുത്ത് കേന്ദ്രമന്ത്രിസഭയില്‍ അഴിച്ച് പണിക്ക് സാധ്യതയേറുന്നു. ധനമന്ത്രി സ്ഥാനത്തിലടക്കം വലിയ അഴിച്ചു പണിയുണ്ടായേക്കുമെന്ന് നിലവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്.

നിര്‍മ്മല സീതാരാമന് പകരം ബ്രിക്സ് ബാങ്കായ ന്യൂ ഡെവലപ്മെന്റ് ബാങ്കിന്റെ മേധാവി കെവി കാമത്തിന്റെ പേരാണ് ഉയര്‍ന്ന് വരുന്നത്. എന്‍ഡിബി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് കാമത്ത് രാജിവെച്ചതോടെയാണ് അദ്ദേഹം ധനമന്ത്രിയായേക്കുമെന്ന ഊഹാപോഹങ്ങള്‍ക്കും വഴിവെയ്ക്കുന്നത്. ഇന്‍ഫോസിസ് മുന്‍ ചെയര്‍മാന്‍ കൂടിയായ കാമത്ത് അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തിയതോടെ ധനമന്ത്രിയായേക്കുമെന്ന പ്രചാരണം ശക്തിപ്പെടുകയാണ്.
നടത്തിയിരുന്നു.

ബിഹാര്‍, കേരളം, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് മുന്‍കൂട്ടി കണ്ടുള്ള മാറ്റങ്ങളും ആലോചനയിലുണ്ട്. ഇതുമായി ബന്ധപ്പെട്ട് ചില മന്ത്രിമാരെ പാര്‍ട്ടി പദവികളിലേക്ക് തിരികെ കൊണ്ടുവരാനും ആലോചിക്കുന്നതായാണ് വിവരം. ഇതിനു പുറമെ, പുന:സംഘടനയില്‍ അടുത്തിടെ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യക്കും ഇടം നല്‍കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Exit mobile version