ചോദിച്ചത് ഭിക്ഷ, നല്‍കിയത് ജീവിതവും; നീലത്തിന്റെ കഴുത്തില്‍ മിന്നു ചാര്‍ത്തി അനില്‍, ആശംസകള്‍ നേര്‍ന്നും അനിലിനെ അഭിനന്ദിച്ചും സോഷ്യല്‍മീഡിയ

ലഖ്‌നൗ: ഭിക്ഷയാചിച്ച് ജീവിക്കുന്ന നീലത്തിന് പുതുജീവിതം നല്‍കി അനില്‍. ലോക്ക് ഡൗണിലും മറ്റും ഭക്ഷണം കിട്ടാതെ വലയരുതെന്ന നിര്‍ബന്ധത്തില്‍ പലയിടത്തും ഭക്ഷണ പൊതികള്‍ നല്‍കി വന്നിരുന്നു. ഈ വേളയിലാണ് ഡ്രൈവറായ അനില്‍ വഴിയോരത്ത് ഭിക്ഷയാചിക്കുന്ന നീലത്തിനെ കണ്ടത്.

മുതലാളിയുടെ നിര്‍ദ്ദേശപ്രകാരം കാണ്‍പൂരിലെ കക്കഡോയില്‍ ഭക്ഷണപ്പൊതികള്‍ നല്‍കാനെത്തിയതായിരുന്നു അനില്‍. ഫുട്പാത്തിലിരുന്ന് ഭിക്ഷ യാചിക്കുന്ന നീലത്തെ അനില്‍ കണ്ടു. ഭക്ഷണം നല്‍കി. മെല്ലെ വീട്ടിലെ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ഒടുവില്‍ നീലത്തിനോട് അനിലിന് പ്രത്യേക ഇഷ്ടവും പ്രണയും തോന്നി. ഉടനെ ജീവിതത്തിലേയ്ക്ക് കൂട്ടാന്‍ തീരുമാനിക്കുകയായിരുന്നു.

സഹോദരനും കുടുംബവും തെരുവിലേക്ക് ഇറക്കി വിട്ട നീലത്തെയും കിടപ്പ് രോഗിയായി അമ്മയേയും അനില്‍ സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്തുു. കാണ്‍പൂരിലെ ബുദ്ധാശ്രമത്തില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. ഇരുവര്‍ക്കും പലരും ആശംസകള്‍ അറിയിച്ചു. ഇതിനു പുറമെ, അനിലിനെ നിരവധി പേരാണ് ഇത്തരത്തില്‍ തീരുമാനം എടുത്തതിന് അഭിനന്ദിച്ചത്.

Exit mobile version