നിയമം അന്തിമമായാല്‍ അത് ലംഘിക്കുന്നത് കോടതി അലക്ഷ്യം; റിട്ട.ജസ്റ്റിസ് കുര്യന്‍ ജോസഫ്

ന്യൂഡല്‍ഹി: ഒരു വിഷയത്തില്‍ നിയമം അന്തിമമായി കഴിഞ്ഞാല്‍ അത് ലംഘിക്കുന്നത് കോടതി അലക്ഷ്യമാണെന്ന് റിട്ട. ജസ്റ്റിസ് കുര്യന്‍ ജോസഫ്.

സുപ്രീംകോടതി വിധി നടപ്പിലാക്കുന്നതില്‍ പ്രയോഗി ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ കോടതിയെ സമീപിക്കാനുള്ള അവകാശം ഉണ്ട്. വിഷയത്തില്‍ പുനപരിശോധന ഹര്‍ജി നല്‍കാന്‍ ഭരണ ഘടനയില്‍ തന്നെ സാധ്യതയുണ്ട്. എന്നാല്‍ നിയമം അന്തിമമായി കഴിഞ്ഞാല്‍ അത് ലംഘിക്കുന്നത് കോടതി അലക്ഷ്യമാകുമെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ് പറഞ്ഞു.

ശബരിമല വിഷയം കോടതിയുടെ പരിഗണനയില്‍ ഉള്ള കാര്യമായതിനാല്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും കുര്യന്‍ ജോസഫ് പറഞ്ഞു.

Exit mobile version