റോഹിങ്ക്യന്‍ അഭയാര്‍ത്ഥി ക്യാംപില്‍ ആദ്യ കൊവിഡ് കേസ്; ക്യാംപിലുള്ളത് ആയരിക്കണക്കിന് പേര്‍, വേണ്ടത് അതീവ ജാഗ്രത, ബംഗ്ലാദേശിന് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ധാക്ക: ബംഗ്ലാദേശിലെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥി ക്യാംപില്‍ ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തു. ക്യാംപില്‍ ആയിരക്കണക്കിന് ആളുകളാണ് ഉള്ളത്. ഈ സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ബംഗ്ലാദേശിന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി.

ഒരു റോഹിങ്ക്യന്‍ അഭയാര്‍ത്ഥിക്കും ക്യാംപിന്റ അടുത്ത് താമസിക്കുന്ന ഒരു ബംഗ്ലാദേശ് സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ബംഗ്ലാദേശിലെ കോക്‌സ് ബസാര്‍ ഏരിയയിലെ ക്യാംപിലാണ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്. രോഗിയുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കാന്‍ റാപ്പിഡ് ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ നിയോഗിച്ചുവെന്ന് ലോകാരോഗ്യസംഘടന വക്താവായ കറ്റാലിന്‍ ബെക്കാരു അറിയിച്ചു. ഈ സാഹചര്യത്തില്‍ രോഗിയുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെ ടെസ്റ്റു ചെയ്ത് വരികയാണിപ്പോള്‍.

ലക്ഷക്കണക്കിന് റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ ബംഗ്ലാദേശിലെ വിവിധ ക്യാംപുകളിലാണ് കഴിയുന്നത് എന്നത് കൊണ്ട് വലിയ ആശങ്കയാണ് ഇപ്പോഴുള്ളത്.

Exit mobile version