ആസ്വദിക്കാനാരും സംസ്ഥാനത്തേയ്ക്ക് വരേണ്ട; മുന്നറിയിപ്പ് നല്‍കി ഗോവന്‍ മുഖ്യമന്ത്രി, ട്രെയിനിന് ഗോവയില്‍ സ്‌റ്റോപ്പ് അനുവദിക്കരുതെന്നും ആവശ്യം

പനജി: ‘ആസ്വദിക്കാനാരും സംസ്ഥാനത്തേയ്ക്ക് വരേണ്ട’ ഇത് ഗോവന്‍ മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ നിര്‍ദേശമാണ്. വിനോദ സഞ്ചാരികള്‍ക്കാണ് നല്‍കിയിരിക്കുന്ന നിര്‍ദേശം. രാജ്യത്തെ ഏറ്റവും വലിയ വിനോദ സഞ്ചാര കേന്ദ്രമാണ് ഗോവ. ഒരുമാസത്തിന് ശേഷം സംസ്ഥാനത്ത് കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രി മുന്നറിയിപ്പുമായി രംഗത്ത് വന്നത്.

സംസ്ഥാനത്തേക്ക് യാത്ര ചെയ്തെത്തുന്ന എല്ലാവരും 14 ദിവസം ക്വാറന്റൈനില്‍ പോകണമെന്നും അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു. ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് സര്‍വീസ് നടത്തുന്ന സ്പെഷ്യല്‍ ട്രെയിന്‍ ഗോവയില്‍ നിര്‍ത്തരുതെന്നും അദ്ദേഹം റെയില്‍വേയോട് ആവശ്യപ്പെടുകയും ചെയ്തു.

പ്രമോദ് സാവന്തിന്റെ വാക്കുകള്‍;

മെയ് 16ന് ഗോവയില്‍ എത്തുന്ന ട്രെയിനില്‍ 720 പേരാണ് മഡ്ഗാവില്‍ ഇറങ്ങാന്‍ ബുക്ക് ചെയ്തിരിക്കുന്നത്. ഡല്‍ഹിയില്‍ നിന്ന് എത്തുന്നവര്‍ ഗോവന്‍ ജനതയ്ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കും. അവര്‍ ഇവിടെയെത്തിയാല്‍ എന്ത് സംഭവിക്കുമെന്നതില്‍ ഞങ്ങള്‍ ഉത്കണ്ഠാകുലരാണ്. എല്ലാവരോടും ഹോം ക്വാറന്റൈനില്‍ പോകാന്‍ ആവശ്യപ്പെടും. പക്ഷേ അവര്‍ അങ്ങനെ ചെയ്യുമെന്ന് ഞങ്ങള്‍ക്ക് തോന്നുന്നില്ല. അതുകൊണ്ട് തന്നെ ട്രെയിനിന് ഗോവയില്‍ സ്റ്റോപ് അനുവദിക്കരുതെന്ന് റെയില്‍വേയോട് ആവശ്യപ്പെടുകയാണ്.

Exit mobile version