ആളുകള്‍ നടന്ന് പോകുന്നത് എങ്ങനെ തടയാനാകും? അതിഥിതൊഴിലാളികളുടെ കാര്യത്തില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: അതിഥി തൊഴിലാളികളുടെ പ്രശ്‌നത്തില്‍ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി. തിരിച്ചുപോകുന്ന അതിഥിതൊഴിലാളികള്‍ക്ക് ഭക്ഷണം വെള്ളവും നല്‍കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടണം എന്ന ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി ഇക്കാര്യം പറഞ്ഞത്.

കോടതിയല്ല, ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടതെന്നും സംസ്ഥാനങ്ങള്‍ തീരുമാനിക്കട്ടേ എന്നും കോടതി വ്യക്തമാക്കി. ആരാണ് നടക്കുന്നത് നടക്കാത്തത് എന്നതിനെക്കുറിച്ചൊന്നും കോടതിക്ക് മേല്‍നോട്ടം വഹിക്കാന്‍ സാധിക്കില്ലെന്നും കോടതി പറഞ്ഞു.

‘ആളുകള്‍ നടന്ന് പോകുന്നത് കോടതിക്ക് എങ്ങനെ തടയാനാകും? റെയില്‍വേ ട്രാക്കില്‍ ആളുകള്‍ കിടന്നുറങ്ങിയാല്‍ എന്താണ് ചെയ്യാന്‍ കഴിയുക”, മഹാരാഷ്ട്രയില്‍ ചരക്ക് വണ്ടിയുടെ അടിയില്‍പ്പെട്ട് 16 അതിഥി തൊഴിലാളികള്‍ മരിച്ച സംഭവത്തെക്കുറിച്ച് പറയവേ സുപ്രീംകോടതി ചോദിച്ചു.

Exit mobile version