മനസില്‍ വീട് എന്ന ചിന്ത ഇരിക്കാന്‍ അനുവദിച്ചില്ല; നടന്ന് തളര്‍ന്ന മകനെ സ്യൂട്ട്കേസിനു മുകളില്‍ കിടത്തി വലിച്ച് ഈ അമ്മ, വൈറലായി വീഡിയോ

ന്യൂഡല്‍ഹി: കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണില്‍ നാട് പിടിക്കാന്‍ ശ്രമിക്കുന്നവരാണ് കുടിയേറ്റ തൊഴിലാളികളില്‍ ഏറെയും. പലരും പാതി വഴിക്ക് വെച്ച് തളര്‍ന്ന് വീണ് മരിക്കുകയും വാഹനപകടത്തില്‍പ്പെട്ട് ജീവന്‍ പൊലിയുന്നതും മറ്റും പതിവു കാഴ്ചയായി മാറുകയുമാണ്. ഇപ്പോള്‍ നടന്ന് തളര്‍ന്ന മകനെ സ്യൂട്ട് കേസിന്റെ മുകളില്‍ കിടത്തി വലിച്ചുകൊണ്ടുപോകുന്ന അമ്മയുടെ ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്.

കിലോമീറ്ററുകളോളം നടന്നപ്പോഴേയ്ക്കുമാണ് മകന്‍ തളര്‍ന്ന് തുടങ്ങിയത്. എന്നാല്‍ എങ്ങനെയും നാടെത്തണമെന്ന വിചാരം മാത്രമുള്ള അമ്മയ്ക്ക് തളര്‍ച്ചയുണ്ടെങ്കിലും വിശ്രമിക്കാന്‍ മനസ് അനുവദിച്ചില്ല. അതുകൊണ്ട് മകനെ ചക്രങ്ങളുള്ള സ്യൂട്ട്കേസിനുമുകളില്‍ കിടത്തി അതും വലിച്ച് പൊരിവെയിലില്‍ അവര്‍ നടന്നു. ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ നിന്നാണ് ഈ കാഴ്ച.

പഞ്ചാബില്‍നിന്ന് 800 കിലോമീറ്റര്‍ അകലെയുള്ള ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലേക്കാണ് ഇവരുടെ യാത്ര. കാല്‍നടയായി നൂറുകണക്കിനു കിലോമീറ്ററുകള്‍ പിന്നിട്ടപ്പോഴാണ് പത്തുവയസ്സോളം പ്രായമുള്ള കുട്ടി ക്ഷീണിച്ചവശനായത്. സംഭവം ഏതായാലും സോഷ്യല്‍മീഡിയയു ഏറ്റെടുത്തു കഴിഞ്ഞു.

Exit mobile version