കാലവര്‍ഷം മെയ് 28ന് കേരളത്തിലെത്തുമെന്ന് സ്‌കൈമെറ്റിന്റെ പ്രവചനം; ഇക്കുറി മഴ ജൂണിന് മുന്‍പേ

ന്യൂഡല്‍ഹി: കേരളത്തില്‍ കാലവര്‍ഷം മെയ് 28ന് എത്തുമെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരായ സ്‌കൈമെറ്റിന്റെ പ്രവചനം. പൊതുവേ ജൂണ്‍ ആദ്യവാരം എത്തുന്ന കാലവര്‍ഷം ഇക്കുറി നേരത്തെ അതായത് മെയ് 28-ന് തന്നെ കേരള തീരത്ത് സ്‌കൈമെറ്റ് പ്രവചിക്കുന്നു.

സാഹചര്യങ്ങളില്‍ മാറ്റം വന്നാല്‍ കാലവര്‍ഷ മഴ ഒന്നോ രണ്ടോ ദിവസം നേരത്തെയോ അല്ലെങ്കില്‍ വൈകിയോ എത്താനും സാധ്യതയുണ്ടെന്നും സ്‌കൈമെറ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ ഇപ്പോള്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദമാണ് മണ്‍സൂണ്‍ മേഘങ്ങളെ പതിവിലും നേരത്തെ കേരളത്തിലേക്ക് എത്തിക്കുന്നതെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.

മെയ് 22-ഓടെ മാത്രമേ ആന്‍ഡമാനില്‍ കാലവര്‍ഷം കനക്കൂ എന്നാണ് കേന്ദ്രകാലവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിരിക്കുന്നത്.

Exit mobile version