കൊവിഡ് 19 പ്രതിരോധത്തിന് 5 കോടി നല്‍കി നടി ഉര്‍വ്വശി റൗട്ടേല; തന്നാല്‍ കഴിയുന്ന ചെറിയ സഹായമെന്ന് താരം

ലോകം കണ്ട മഹാമാരിയായ കൊവിഡ് 19 പ്രതിരോധത്തിനായി 5 കോടി രൂപ നല്‍കി നടി ഉര്‍വ്വശി റൗട്ടേല. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. ലോക്ക് ഡൗണില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് തന്നാല്‍ കഴിയുന്ന ചെറിയ സംഭാവ നല്‍കുന്നുവെന്നാണ് താരം പറഞ്ഞത്.

കൊറോണയ്‌ക്കെതിരേയുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ പോരാട്ടത്തെയും നടി അഭിനന്ദിക്കുകയും ചെയ്തു. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് കുളിക്കുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചതിനെ തുടര്‍ന്ന് താരം കടുത്ത സൈബര്‍ ആക്രമണത്തിനും വിമര്‍ശനത്തിനും ഇരയായിരുന്നു. കൊവിഡ് ഭീതിയില്‍ രാജ്യം മുഴുവന്‍ ലോക്ക്ഡൗണില്‍ കഴിയുന്ന സാഹചര്യത്തില്‍ ഇത്തരം വീഡിയോകള്‍ പോസ്റ്റ് ചെയ്യരുതെന്നായിരുന്നു പ്രധാന ഉപദേശം.

എന്നാല്‍ വീഡിയോ ഹിറ്റാവുകയും ചെയ്തു. 600 മില്യണിലധികം ആളുകളാണ് വീഡിയോ കണ്ടത്. ഇപ്പോള്‍ വിമര്‍ശിച്ചവരാണ് ഇന്ന് താരത്തിന് അഭിനന്ദനം അറിയിച്ച് രംഗത്ത് വന്നിരിക്കുന്നത്.

Exit mobile version